Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Universe Ireland Crown

Kannur

മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്സ് അ​യ​ർ​ല​ൻ​ഡ് കി​രീ​ടം ചെ​മ്പേ​രി സ്വ​ദേ​ശി​നി​ക്ക്

ക​ണ്ണൂ​ർ: ചെ​മ്പേ​രി സ്വ​ദേ​ശി​നി അ​നു​മോ​ൾ പ​യ​സി​ന് മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സ് അ​യ​ർ​ല​ൻ​ഡ് കി​രീ​ടം. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടി​ന് അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ ന​ട​ന്ന സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ലാ​ണ് അ​യ​ർ​ല​ൻ​ഡി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന അ​നു​മോ​ൾ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ത്സ​ര​ത്തി​ലെ 'റ​ൺ​വേ ക്യൂ​ൻ' എ​ന്ന ഉ​പ​പ​ദ​വി​യും അ​നു​മോ​ൾ​ക്കാ​ണ്.

ക​ണ്ണൂ​ർ ചെ​മ്പേ​രി​യി​ലെ ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ ക​ല്ലം​പ്ലാ​ക്ക​ൽ പ​യ​സ്-​മോ​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ബം​ഗ​ളൂ​രു​വി​ലെ നിം​ഹാ​ൻ​സി​ൽ നി​ന്ന് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ബി​രു​ദം നേ​ടി​യ ശേ​ഷം അ​യ​ർ​ല​ൻ​ഡി​ലെ​ത്തി ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​ര​ന്നു. തൊ​ഴി​ലി​നൊ​പ്പം നൃ​ത്തം, ബാ​ഡ്മി​ന്‍റ​ൺ, ഫി​റ്റ്ന​സ്, യാ​ത്ര, ക​ണ്ട​ന്‍റ് ക്രി​യേ​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ​മാ​ണ്. മി​സ് ഇ​ന്ത്യ യൂ​ണി​വേ​ഴ്‌​സ് അ​യ​ർ​ല​ൻ​ഡ് കി​രീ​ട​വും റ​ൺ​വേ ക്യൂ​ൻ പ​ദ​വി​യും ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന നേ​ട്ട​ങ്ങ​ളാ​ണെ​ന്ന് അ​നു​മോ​ൾ പ​റ​ഞ്ഞു.

ത​ന്‍റെ നേ​ട്ടം വ​നി​ത​ക​ൾ​ക്ക് സ്വ​ന്തം ക​ഴി​വു​ക​ളി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നും പ​രി​മി​തി​ക​ൾ മ​റി​ക​ട​ന്ന് സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രാ​നു​മു​ള്ള പ്ര​ചോ​ദ​ന​മാ​യി മാ​റ​ണ​മെ​ന്നും അ​നു​മോ​ൾ പ​റ​ഞ്ഞു. . “നി​ങ്ങ​ൾ ക​രു​തു​ന്ന​തി​ലും കൂ​ടു​ത​ൽ ശ​ക്ത​രാ​ണ് നി​ങ്ങ​ൾ. നി​ങ്ങ​ളു​ടെ സ​മ​യം ഇ​താ​ണ്,” എ​ന്നാ​ണ് വ​നി​ത​ക​ൾ​ക്ക് അ​നു​മോ​ൾ ന​ൽ​കു​ന്ന സ​ന്ദേ​ശം. ഹി​ന്ദി ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ൻ​മ​രി​യ സ​ഹോ​ദ​രി​യാ​ണ്.

Latest News

Corehub Up